rto

പാ​ല​ക്കാ​ട്:​ ​റോ​ഡ് ​സു​ര​ക്ഷ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​വി​ഭാ​ഗം​ ​ജി​ല്ല​യി​ൽ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ ​ശ​ക്ത​മാ​ക്കി.​ ​മ​ഴ​ക്കാ​ല​ത്ത് ​റോ​ഡ​പ​ക​ട​ത്തി​ന്റെ​ ​തോ​ത് ​കു​റ​യ്ക്കു​ക​ ​എ​ന്ന​താ​ണ് ​പ​രി​ശോ​ധ​ന​യു​ടെ​ ​ല​ക്ഷ്യം.​
​വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ​ ​പെ​ടു​ന്ന​തി​ൽ​ ​ഏ​റെ​യും​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ ​യാ​ത്രി​ക​രാ​ണ്.​ ​മ​തി​യാ​യ​ ​സു​ര​ക്ഷാ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​ധ​രി​ക്കാ​തെ​യും​ ​ഗ​താ​ഗ​ത​ ​നി​യ​മ​ങ്ങ​ൾ​ ​ലം​ഘി​ച്ചും​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​താ​ണ് ​അ​പ​ക​ടം​ ​വ​ർ​ദ്ധി​ക്കാ​ൻ​ ​കാ​ര​ണം.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ശ​ക്ത​മാ​ക്കു​മെ​ന്നും​ ​നി​യ​മ​ ​ലം​ഘ​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​വ​രു​ടെ​ ​ലൈ​സ​ൻ​സ് ​റ​ദ്ദാ​ക്കു​മെ​ന്നും​ ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.​ ​വാ​ള​യാ​ർ​ ​-​ ​വ​ട​ക്ക​ഞ്ചേ​രി​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​വാ​ഹ​ന​ങ്ങ​ൾ​ ​ചു​വ​പ്പ് ​സി​ഗ്ന​ൽ​ ​തെ​റ്റി​ച്ച് ​വാ​ഹ​നം​ ​ഓ​ടി​ക്കു​ന്ന​താ​യി​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ഈ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ആ​ർ.​ടി.​ഒ​ ​എം.​കെ.​ജ​യേ​ഷ് ​കു​മാ​ർ​ ​അ​റി​യി​ച്ചു.

ഇങ്ങനെ വാഹനം ഓടിച്ചാൽ പിടിവീഴും

 ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിക്കുക.
 ട്രിപ്പിൾ റൈഡിംഗ്
 അമിത വേഗത
 ചുവപ്പ് സിഗ്നൽ തെറ്റിച്ച് വാഹനം ഓടിക്കുക.
 നിരത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക.
 പരിശോധന വേളകളിൽ വാഹനം നിർത്താതെ പോകുക.
 മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുക.
 മദ്യപിച്ച് വാഹനം ഓടിക്കുക.