kanjav
മോണി കഞ്ചൻ ഗൊഗോയ്

പാ​ല​ക്കാ​ട്:​ ​പാ​ല​ക്കാ​ട് ​ജം​ഗ്ഷ​ൻ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ആ​ർ.​പി.​എ​ഫ് ​പാ​ല​ക്കാ​ട്‌​ ​ക്രൈം​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ബ്രാ​ഞ്ച് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ 3.2​ ​കി​ലോ​ ​ക​ഞ്ചാ​വു​മാ​യി​ ​ഒ​രാ​ൾ​ ​പി​ടി​യി​ൽ.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഡാ​ൻ​ബാ​ദ് ​എ​ക്‌​സ്‌​പ്ര​സി​ൽ​ ​ക​ഞ്ചാ​വ് ​ക​ട​ത്തി​കൊ​ണ്ടു​വ​ന്ന​ ​അ​സാം​ ​സ്വ​ദേ​ശി​ ​മോ​ണി​ ​ക​ഞ്ച​ൻ​ ​ഗൊ​ഗോ​യ് ​(27​)​ ​ആ​ണ് ​പി​ടി​യി​ലാ​ത്.​ ​ഇ​യാ​ൾ​ ​ഒ​റീ​സ​യി​ൽ​ ​നി​ന്നും​ ​തു​ച്ഛ​മാ​യ ​വി​ല​യ്ക്ക് ​ക​ഞ്ചാ​വ് വാ​ങ്ങി​ ​ആ​ല​പ്പു​ഴ​ ​ഭാ​ഗ​ത്തു​ ​ചി​ല്ല​റ​ ​വി​ല്പ​ന​ക്കാ​യി​ ​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.​ ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​ ​പ്ര​തി​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.​ ​പി​ടി​കൂ​ടി​യ​ ​ക​ഞ്ചാ​വി​ന് ​വി​പ​ണി​യി​ൽ​ ​ര​ണ്ടു​ ​ല​ക്ഷം​ ​രൂ​പ​യോ​ളം​ ​വി​ല​വ​രും.​