
നെന്മാറ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് അയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി.എൽദോ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്.എം.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി.ഗോപാലകൃഷ്ണൻ, എസ്.വിനോദ്, വിനീഷ് കരിമ്പാറ, പ്രിൻസ് ആനന്ദ്, എസ്.കാസിം, എം.ജെ.ആന്റണി, വി.ബാലകൃഷ്ണൻ, സി.ഷെമീർ എന്നിവർ നേതൃത്വം നൽകി.