inogration
ചാലിശ്ശേരി പഞ്ചായത്ത് ജനറൽ വിഭാഗത്തിൽപ്പെട്ട വൃദ്ധർക്ക് നൽകിയ കട്ടിൽ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്യുന്നു.

തൃത്താല: ചാലിശ്ശേരി പഞ്ചായത്ത് ജനറൽ വിഭാഗത്തിൽപ്പെട്ട വൃദ്ധർക്ക് രണ്ടാംഘട്ടം കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് അംബേദ്കർ ഹാളിൽ നടന്ന വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ഹുസൈൻ പുളിയഞ്ഞാലിൽ, റംല വീരാൻകുട്ടി, വി.എ.ഗീത, സൗമ്യ, പ്രദീപ് ചെറുവശ്ശേരി എന്നിവർ പങ്കെടുത്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 4,​5​4,​125 രൂപ വകയിരുത്തിയാണ് ആദ്യഘട്ടത്തിൽ 22 പേർക്കും രണ്ടാംഘട്ടത്തിൽ 83 പേർക്കും കട്ടിൽ വിതരണം ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 57 വൃദ്ധർക്കും പഞ്ചായത്ത് കട്ടിലുകൾ വിതരണം ചെയ്തു.