charging
ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കുന്നു

പാ​ല​ക്കാ​ട്:​ ​കെ.​എ​സ്.​ഇ.​ബി​ ​സ്മാ​ർ​ട്ട് ​മീ​റ്റ​ർ​ ​പ​ദ്ധ​തി​ക്കാ​യി​ 12000​ ​കോ​ടി​ ​രൂ​പ​ ​നീ​ക്കി​വെ​ച്ച​താ​യും​ ​സ്മാ​ർ​ട്ട് ​മീ​റ്റ​ർ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി.​ ​ജി​ല്ല​യി​ൽ​ ​വൈ​ദ്യു​ത​ ​വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി​ ​സ്ഥാ​പി​ച്ച​ ​നാ​ല് ​അ​തി​വേ​ഗ​ ​ചാ​ർ​ജിം​ഗ് ​സ്റ്റേ​ഷ​നു​ക​ളു​ടെ​യും​ 87​ ​പോ​ൾ​ ​മൗ​ണ്ട​ഡ് ​ചാ​ർ​ജിം​ഗ് ​സ്റ്റേ​ഷ​നു​ക​ളു​ടെ​യും​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.
സ്മാ​ർ​ട്ട് ​മീ​റ്റ​ർ​ ​ശ്ര​ദ്ധി​ച്ച് ​ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ലാ​ഭ​മാ​ണ്.​ ​വൈ​ദ്യു​തി​ക്ക് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ചാ​ർ​ജ്ജ് ​ഈ​ടാ​ക്കു​ന്ന​ ​പീ​ക്ക് ​അ​വ​റു​ക​ളി​ൽ​ ​അ​നാ​വ​ശ്യ​ ​വൈ​ദ്യു​തി​ ​ഉ​പ​യോ​ഗം​ ​കു​റ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ​ ​സ്മാ​ർ​ട്ട് ​മീ​റ്റ​ർ​ ​ലാ​ഭ​ക​ര​മാ​കും.​ ​വൈ​ദ്യു​തി​ ​ഉ​ൽ​പ്പാ​ദ​ന​ ​രം​ഗ​ത്ത് ​കേ​ര​ളം​ 173​ ​മെ​ഗാ​വാ​ട്ട് ​വൈ​ദ്യു​തി​ ​ഉ​ത്പാ​ദ​നം​ ​വ​ർ​ദ്ധി​പ്പി​ച്ച് 38​ ​മെ​ഗാ​വാ​ട്ട് ​ല​ഭി​ക്കു​ന്ന​ ​നാ​ല് ​പ​ദ്ധ​തി​ക​ൾ​ ​ക​മ്മി​ഷ​ൻ​ ​ചെ​യ്ത​താ​യും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ രാ​ജ്യം​ ​മു​ഴു​വ​ൻ​ ​ക​ൽ​ക്ക​രി​ ​ക്ഷാ​മം​ ​മൂ​ലം​ ​വൈ​ദ്യു​തി​ ​ല​ഭ്യ​ത​യി​ൽ​ ​കു​റ​വ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​കേ​ര​ള​ത്തി​ൽ​ ​വ​ലി​യ​ ​സാ​ദ്ധ്യ​ത​ക​ളു​ള്ള​ ​ഹൈ​ഡ്രോ​ ​ഇ​ല​ക്ട്രി​ക് ​പ്രൊ​ജ​ക്ടു​ക​ളോ​ടു​ള്ള​ ​എ​തി​ർ​പ്പ് ​മാ​റ്റി​വ​യ്ക്കാ​ൻ​ ​സ​മൂ​ഹം​ ​ത​യ്യാ​റാ​വ​ണം.​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​ചെ​ല​വി​ൽ​ ​വൈ​ദ്യു​തി​ ​ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള​ ​മാ​ർ​ഗ​മാ​ണ് ​ഹൈ​ഡ്രോ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​പ​ദ്ധ​തി​ക​ൾ.​ ​വ്യ​വ​സാ​യ​ ​ആ​വ​ശ്യ​ത്തി​ന് ​കേ​ര​ള​ത്തി​ൽ​ ​വൈ​ദ്യു​തി​ ​കു​റ​ഞ്ഞ​നി​ര​ക്കി​ൽ​ ​ന​ൽ​കി​യാ​ൽ​ ​കൂ​ടു​ത​ൽ​ ​വ്യ​വ​സാ​യി​ക​ളെ​ ​ആ​ക​ർ​ഷി​ക്കാ​നും​ ​അ​തു​വ​ഴി​ ​കൂ​ടു​ത​ൽ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു. കെ.​ഡി.​ ​പ്ര​സേ​ന​ൻ​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​​ ​വി.​ആ​ർ.​ഹ​രി,​ ​ആ​ർ.​സു​കു,​ ​ടി.​വ​ത്സ​ല,​ ​വി​ജ​യ​ല​ക്ഷ്മി,​ ​ഓ​മ​ന​ ​മു​രു​ക​ൻ,​ ​കെ.​വി.​പ്ര​ഭാ​ക​ര​ൻ​ ​പ​ങ്കെ​ടു​ത്തു.

 കൂടുതൽ സ്റ്റേഷനുകൾ പരിഗണനയിൽ

ഓ​രോ​ 50​ ​കി​ലോ​മീ​റ്റ​ർ​ ​പ​രി​ധി​യി​ലും​ ​ഇ​ല​ക്ട്രി​ക് ​ചാ​ർ​ജിം​ഗ് ​സ്റ്റേ​ഷ​ൻ​ ​സ്ഥാ​പി​ക്കു​ക​യാ​ണ് ​സ​ർ​ക്കാ​റി​ന്റെ​ ​ല​ക്ഷ്യം.​ ​ചാ​ർ​ജിം​ഗ് ​സ്റ്റേ​ഷ​നു​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​തി​ന് ​സ്വ​കാ​ര്യ​ ​വ്യ​ക്തി​ക​ൾ​ ​മ​ന്നോ​ട്ട് ​വ​രി​ക​യാ​ണെ​ങ്കി​ൽ​ ​അ​വ​രെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കും.​ ​ചാ​ർ​ജിം​ഗ് ​സ്റ്റേ​ഷ​നു​ക​ളോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ടേ​ക്ക് ​എ​ ​ബ്രേ​ക്ക് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​ആ​ലോ​ച​ന​യു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​