inogration
എടത്തനാട്ടുകര ജി.എൽ.പി.എസിൽ നടന്ന ഹരിതഗേഹം കാമ്പെയിന്റെ ഉദ്ഘാടനം വിദ്യാർത്ഥിയായ ദർവിഷ് മുഹമ്മദിന് വൃക്ഷത്തെ നൽകി പ്രധാനാദ്ധ്യാപകൻ പി.സൈതാലി നിർവഹിക്കുന്നു.

അ​ല​ന​ല്ലൂ​ർ​:​ ​കു​ട്ടി​ക​ളി​ലും​ ​ര​ക്ഷി​താ​ക്ക​ളി​ലും​ ​പ​രി​സ്ഥി​തി​ ​സ്‌​നേ​ഹം​ ​വ​ള​ർ​ത്തി​ ​ഭൂ​മി​യെ​ ​പ​ച്ച​പു​ത​പ്പി​ക്കു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ജി.​എ​ൽ.​പി.​എ​സ് ​എ​ട​ത്ത​നാ​ട്ടു​ക​ര​ ​മൂ​ച്ചി​ക്ക​ലി​ൽ​ ​ഒ​രു​വ​ർ​ഷം​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​ഹ​രി​ത​ഗേ​ഹം​ ​കാ​മ്പെ​യി​ന് ​തു​ട​ക്ക​മാ​യി.​ 150​ ​വൃ​ക്ഷ​ത്തെ​ക​ൾ​ ​ന​ട്ടു​പി​ടി​പ്പി​ച്ച് ​സം​ര​ക്ഷി​ക്കു​ക​യെ​ന്ന​താ​ണ് ​ഈ​ ​വ​ർ​ഷം​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​കാ​മ്പെ​യി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​ദ​ർ​വി​ഷ് ​മു​ഹ​മ്മ​ദി​ന് ​വൃ​ക്ഷ​ത്തെ​ ​ന​ൽ​കി​ ​പ്ര​ധാ​നാ​ദ്ധ്യാ​പ​ക​ൻ​ ​പി.​സൈ​താ​ലി​ ​നി​ർ​വ​ഹി​ച്ചു.​ ​സ്‌​കൂ​ളി​നു​ ​സ​മീ​പ​ത്തെ​ ​പാ​ത​യോ​ര​ത്തും​ ​ഫ​ല​വൃ​ക്ഷ​ത്തൈ​ ​ന​ട്ടു.​ ​എ.​സീ​ന​ത്ത്,​ ​സി.​ജ​മീ​ല,​ ​കെ.​ര​മാ​ദേ​വി,​ ​പി.​ജി​ഷ,​ ​സി.​പി.​വ​ഹീ​ദ,​ ​ഷ​ഫ്ന,​ ​പി.​പ്രി​യ,​ ​ഇ.​പ്രി​യ​ങ്ക,​ ​സി.​പി​ ​മു​ഫീ​ദ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.