yathra

കൊല്ലങ്കോട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വടവന്നൂർ യൂണിറ്റും വി.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയർമാരും സംയുക്തമായി നീർത്തട സംരക്ഷണയാത്ര സംഘടിപ്പിച്ചു. കൃഷി ഓഫീസർ ബഷീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പ്രദീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ശിവപ്രസാദ്, ചന്ദ്രിക, ജ്യോതീന്ദ്രൻ, മനോജ്, അഷറഫലി, ശ്രീജ, മണികണ്ഠൻ എന്നിവർ പങ്കെടുത്തു. വടവന്നൂർ പഞ്ചായത്തിലെ പൊക്കുന്നി, പൊന്നാരംപള്ളം, പ്ലാപ്പുള്ളി, പൂന്തോണി, മീനിക്കോട് തുടങ്ങിയ സ്ഥലങ്ങളിലൂടെ നടന്ന് വിവരങ്ങൾ ശേഖരിച്ചു.