sndp

പാലക്കാട്: ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറായി നിയമിതനായ കെ.ആർ.ഗോപിനാഥിന് എസ്.എൻ.ഡി.പി യോഗം മരുതറോഡ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കുപ്പിയോട് ശാഖാമന്ദിരത്തിൽ നടന്ന പരിപാടി പാലക്കാട് യൂണിയൻ പ്രസിഡന്റ് ആർ.ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് യു.പ്രഭാകരൻ, വനിതാസംഘം ഭാരവാഹികളായ പത്മാവതി പ്രഭാകരൻ, ജ്യോതി ഉണ്ണികൃഷ്ണൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി നിവിൻ ശിവദാസ്, സുവർണകുമാർ, രാജഗോപാലൻ, സച്ചിദാനന്ദൻ, അനിൽകുമാർ, കെ.സ്വാമിനാഥൻ, കെ.എൻ.രാജേഷ്, രവീന്ദ്രൻ, ശശിധരൻ, കുമാരൻ, കെ.സിദ്ധാർത്ഥൻ, സി.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.