jatha

അകത്തേത്തറ: 'നന്മ' അകത്തേത്തറയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരേയൊരു ഭൂമി എന്ന സന്ദേശമുയർത്തി കാൽനട ജാഥ സംഘടിപ്പിച്ചു. താണാവിൽ നിന്നാരംഭിച്ച ജാഥ പൊലീസ് സ്റ്റേഷനു മുന്നിലെത്തി തിരിച്ചു അക്ഷയ സെന്റിനു മുന്നിൽ സമാപിച്ചു. തുട‌ർന്ന് നടന്ന യോഗത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിക്ടോറിയ കോളേജ് അസോസിയേറ്റ് പ്രൊഫ. സുരേഷ്‌കുട്ടി പ്രഭാഷണം നടത്തി.

പരിപാടിയിൽ സൗജന്യ വൃക്ഷത്തൈ വിതരണവും നടന്നു. ലീഡ് കോളേജ് മാനേജിംഗ് ഡയറക്ടർ ഡോ. തോമസ് ജോർജ്, ഇൻസ്‌പെക്ടർ ഒഫ് പൊലീസ് എ.സി.വിപിൻ, നന്മ സെക്രട്ടറി മനോജ് കെ.മൂർത്തി, പ്രസിഡന്റ് മോഹനൻ എന്നിവർ പങ്കെടുത്തു. ജാഥയിൽ ലീഡ് കോളേജ് വിദ്യാർത്ഥികളും നന്മ അകത്തേത്തറയിലെ അംഗങ്ങളും പങ്കെടുത്തു.