inogration

വാളയാർ: മലബാർ സിമന്റ്സ് എംപ്ലോയീസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചു. മലബാർ സിമന്റ്സ് ജനറൽ മാനേജർ മോഹൻ ലക്ഷ്മൺ ഉദ്ഘാടനം ചെയ്തു. തുടർന്ന് എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി കുട്ടികളുടെ പരിസ്ഥിതിദിന പോസ്റ്റർ രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി ബിഥുൻ കുമാർ, ഹരികൃഷ്ണൻ, രാഹുൽ, ശ്രീകല, ജ്യോതി ദിവാകർ, ഷീജ, രതി എന്നിവർ പങ്കെടുത്തു.