
പാലക്കാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മുതിർന്ന പൗരന്മാർക്ക് റെയിൽവേ നൽകിവന്ന യാത്രാനിരക്ക് ഇളവ് കൊവിഡ് വ്യാപന കാലത്ത് നിറുത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി ധർണ നടത്തി. 
ഒലവക്കോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. 
കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് സി.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി വി.രാമചന്ദ്രൻ, സി.ബാലൻ, കെ.ബാലകൃഷ്ണൻ, പുത്തൂർ രാമകൃഷ്ണൻ, കെ.രാമനാഥൻ എന്നിവർ നേതൃത്വം നൽകി.