
ശ്രീകൃഷ്ണപുരം: കോൺഗ്രസ് നേതാവും ശ്രീകൃഷണപുരം മുൻ എം.എൽ.എയുമായിരുന്ന പി.ബാലന്റെ പതിനെട്ടാം ചരമ വാർഷിക ദിനത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. സമാനതകളില്ലാത്ത തൊഴിലാളി നേതാവായിരുന്നു പി.ബാലനെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി സെക്രട്ടറി പി.ഹരി ഗോവിന്ദൻ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രാമ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.അബ്ദുൾ ഖാദർ, പി.രാജ രത്നം, ഡോ.സരിൻ, കെ.ബാലകൃ ഷ്ണൻ, കെ.എം.ഹനീഫ, പി.സി. കുഞ്ഞിരാമൻ, ഇ.കെ.ജസീൽ, പി.ശോഭന,എം.സി.നാരായണൻകുട്ടി സംസാരിച്ചു.