medical-camp

പാലക്കാട്: സർവീസ് സഹകരണ ബാങ്കും പി.കെ.ദാസ് മെഡിക്കൽ കോളേജ് ആശുപത്രിയും സംയുക്തമായി പിരായിരി പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സുമതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.രമേഷ്കുമാർ, കെ.ഡി.സുവർണകുമാർ, പി.നന്ദബാലൻ, ടി.ഡി.ശിവകുമാർ, സി.സ്വാമിനാഥൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ജനറൽ മെഡിസിൻ, ഇ.എൻ.ടി, നേത്രരോഗം എന്നീ വിഭാഗങ്ങളിൽ പ്രത്യേക പരിശോധനയും മരുന്നു വിതരണവും നടന്നു.