v

പാലക്കാട്: സ്വപ്‌ന സുരേഷിന്റെ വീട്ടിലും ,എച്ച്.ആർ.ഡി.എസ് ഓഫീസിലും കനത്ത സുരക്ഷ ഏർപ്പെടുത്തി പൊലീസ്. സ്വപ്‌നയുടെ ഫ്ലാറ്റിന് 24 മണിക്കൂറും പൊലീസ് കാവലുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലെ വെളിപ്പെടുത്തലുകൾക്കു പിന്നാലെ, തന്റെ ജീവന് ഭീഷണിയുണ്ടെന്നു സ്വപ്‌ന സുരേഷ് പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിൽ സ്വപ്‌ന കോടതിയിലും ഹർജി നൽകിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്.

സമ്മർദ്ദം ചെലുത്തിയില്ലെന്ന്

എച്ച്.ആർ.ഡി.എസ്

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലും കോടതിയിൽ നൽകിയ മൊഴി പിൻവലിപ്പിക്കാൻ ഷാജ് കിരൺ എന്ന ഇടനിലക്കാരൻ സമ്മർദ്ദം ചെലുത്തിയെന്ന ആക്ഷേപവും വിവാദമായ സാഹചര്യത്തിൽ, വിശദീകരണവുമായി സ്വപ്‌ന ജോലി ചെയ്യുന്ന സ്ഥാപനമായ എച്ച്.ആർ.ഡി.എസ് രംഗത്ത്. സ്വപ്‌നയ്ക്കു മേൽ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ല. ബിലീവേഴ്സ് ചർച്ചിന്റെ ഫണ്ട് എച്ച്.ആർ.ഡി.എസിന് ലഭ്യമാക്കാമെന്ന് അറിയിച്ച് ഷാജ് കിരൺ തങ്ങളെ ബന്ധപ്പെടുകയായിരുന്നു. എച്ച്.ആർ.ഡി.എസിന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ തണലില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുള്ളവർ എച്ച്.ആർ.ഡി.എസിലുണ്ടെന്ന് ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ ജോയ് മാത്യു പറഞ്ഞു.