inogration

കടമ്പഴിപ്പുറം: ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർണ്ണകള്ളകടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. ഹൈസ്‌കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ആശുപത്രി കവലയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എ.സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രവി കമ്പപറമ്പിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ.സച്ചിദാനന്ദൻ, വിജയൻ മലയിൽ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.സന്തോഷ്, രാംകുമാർ, ടി.സുബ്രഹ്മണ്യൻ, കെ.ഭാസ്‌കരൻ, കെ.രാജൻ, എൻ.രവിന്ദ്രൻ എന്നിവർ നേതൃത്വം നൽകി.