
പുതുപ്പരിയാരം: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന പി.ബാലന്റെ 18ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. യോഗം കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ എ.ജി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, ബാലജന ഗാന്ധിദർശൻ വേദി സംസ്ഥാന കൺവീനർ എ.ഗോപിനാഥൻ, കരുണാകരൻ വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.വി.അനിൽകുമാർ, സി.സി.സതീഷ്, കെ.വിനീഷ്, പി.എസ്.നാരായണൻ, ഇ.കണ്ണൻ എന്നിവർ പങ്കെടുത്തു.