v

പാലക്കാട്: ഷാജ് കിരൺ പറയുന്ന ഒന്നാം നമ്പറുകാരൻ മുഖ്യമന്ത്രി പിണറായി വിജയനെന്ന് സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ്. പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകൾ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. അതുകൊണ്ടാണ് ബിലിവേഴ്സ് ചർച്ചിന്റെ ഫണ്ട് എഫ്.സി.ആർ.എ (ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട്) പ്രകാരം റദ്ദായതെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കേസ് ഒത്തുതീർക്കാൻ ഇടനിലക്കാരനായി വന്നതായി

പറയുന്ന ഷാജ് കിരണിന്റെ ശബ്ദരേഖ പുറത്തുവിട്ടശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

നിരവധി കമ്പനികളുടെ ഡയറക്ടറാണ് ഷാജ് കിരൺ. സാധാരണ ചെറിയ കമ്മിഷൻ വാങ്ങിനടക്കുന്ന ലാൻഡ് ബ്രോക്കർ 12ഓളം കമ്പനികളുടെ ഡയറക്ടറാകുമോ?. ഇത്രയും ഫണ്ട് കൈകാര്യം ചെയ്യുന്ന ബിലീവേഴ്സ് ചർച്ചിന്റെ ആളായ ഷാജ് കിരൺ സമവായ ശ്രമത്തിന് വരുമ്പോൾ തന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാമല്ലോ. ശബ്ദരേഖ പുറത്തുവിട്ടത് കേസിൽ നിന്ന് രക്ഷപ്പെടാനല്ല. സത്യസന്ധത തെളിയിക്കാനാണ്. ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നൽകിയത്. അഭിഭാഷകനോ കുടുംബമോ എച്ച്.ആർ.ഡി.എസോ പറഞ്ഞതുകൊണ്ടല്ല മൊഴി കൊടുത്തത്. പല രീതിയിലും സമവായശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സ്വപ്ന പറഞ്ഞു.

അവ്യക്തതകളുമായി

ഓഡിയോ ക്ലിപ്പുകൾ

37 മിനിട്ട് ദൈർഘ്യമുള്ള നാല് വ്യത്യസ്ത ഓഡിയോ ക്ലിപ്പുകളാണ് സ്വപ്ന പുറത്തുവിട്ടത്. കഴിഞ്ഞ എട്ട്, ഒമ്പത് തീയതികളിലായി റെക്കോഡ് ചെയ്തതാണിത്. ഇതിൽ ഷാജ് കിരണുമായുള്ള ഫോൺ സംഭാഷണവും ഷാജ് കിരണും ഇബ്രാഹിമും പാലക്കാട്ടെ എച്ച്.ആർ.ഡി.എസ് ഓഫീസിലെത്തി സ്വപ്നയെ കണ്ട സമയത്തെ സംഭാഷണവുമുണ്ട്. പക്ഷേ, പല ഓഡിയോ ക്ലിപ്പുകളിലും തുടർച്ചയില്ല. മുഖ്യമന്ത്രിയുടെയും നികേഷ് കുമാറിന്റെ ഇടപെടലുകളെക്കുറിച്ച് വ്യക്തമായൊരു ചിത്രം ഓഡിയോ ക്ലിപ്പുകളിൽ ഇല്ല.

കേസിൽ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യവിട്ട് മറ്റൊരു രാജ്യത്തേക്ക് പോകാൻ സഹായിക്കാമെന്നാണ് ഷാജ് പറഞ്ഞത്. ഇതിനാണ് നികേഷ് കുമാറിനോട് സംസാരിക്കാൻ പറഞ്ഞത്. നികേഷിന് തന്റെ ഫോൺ നൽകാനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കു വേണ്ടി ഷാജ് കിരണ്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. അയാൾക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നും സ്വപ്ന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെ ഇക്കാര്യങ്ങൾ നിഷേധിച്ച് ഷാജ് കിരണെത്തിയിരുന്നു.

 സെ​ക്സ് ​വീ​ഡി​യോ​ ​ഉ​ണ്ടെ​ന്ന് ​പ​റ​യു​ന്നു,
ച​തി​ ​എ​ല്ലാവ​രും​ ​അ​റി​യ​ണം​;​ ​പൊ​ട്ടി​ത്തെ​റി​ച്ച് ​സ്വ​പ്ന

പാ​ല​ക്കാ​ട്:​ ​ത​ന്റെ​ ​സെ​ക്സ് ​വീ​ഡി​യോ​യെ​ ​കു​റി​ച്ച് ​ഷാ​ജ് ​കി​ര​ൺ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​ ​പൊ​ട്ടി​ത്തെ​റി​ച്ച് ​സ്വ​പ്ന​ .​ ​ഒ​രു​ ​സ്ത്രീ​യെ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ആ​ക്ര​മി​ക്കാ​ൻ​ ​പ​റ്റു​ന്ന​ ​കാ​ര്യ​മാ​ണ് ​അ​വ​രു​ടെ​ ​സ്വ​കാ​ര്യ​ ​കാ​ര്യ​ങ്ങ​ൾ.​ ​എ​വി​ടെ​യെ​ങ്കി​ലും​ ​ഒ​ളി​കാ​മ​റ​ ​വെ​ച്ചാ​ൽ​ ​എ​നി​ക്ക് ​ഒ​ന്നും​ ​ചെ​യ്യാ​നി​ല്ല.​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ദ​യ​വാ​യി​ ​നി​ങ്ങ​ളെ​ല്ലാ​വ​രും​ ​അ​തു​ ​കാ​ണ​ണം,​ ​ആ​സ്വ​ദി​ക്ക​രു​ത്.​ ​അ​തി​നു​ശേ​ഷം​ ​യാ​ഥാ​ർ​ത്ഥ്യം​ ​തി​രി​ച്ച​റി​യ​ണം.
അ​യാ​ളു​ടെ​ ​ഭാ​ര്യ​ ​അ​മ്മ​യാ​വി​ല്ലെ​ന്ന് ​അ​വ​ർ​ ​ര​ണ്ടു​പേ​രും​ ​തു​റ​ന്നു​പ​റ​ഞ്ഞു.​ 10​ ​ല​ക്ഷം​ത​രാം.​ ​കു​ഞ്ഞി​നെ​ ​ത​ര​ണം.​ ​എ​ന്റെ​ ​ആ​രോ​ഗ്യം​ ​അ​നു​വ​ദി​ച്ചാ​ൽ​ ​വാ​ട​ക​ ​ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന് ​സ​മ്മ​ത​മാ​ണെ​ന്ന് ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ഒ​രു​ ​സ്ത്രീ​യു​ടെ​ ​വേ​ദ​ന​ ​മ​ന​സി​ലാ​ക്കി​യാ​ണ് ​പ​റ​ഞ്ഞ​ത്.​ ​പ​ണ​ത്തി​നു​വേ​ണ്ടി​യ​ല്ല.
താ​ൻ​ 164​ ​കൊ​ടു​ത്ത് ​ക​ഴി​ഞ്ഞ​തും​ ​നി​ർ​ബ​ന്ധ​മാ​യി​ ​വ​ന്നു​കാ​ണ​ണ​മെ​ന്ന് ​പ​റ​ഞ്ഞു.​ ​വാ​ട്ട്സ് ​ആ​പ്പി​ൽ​ ​അ​യ​ച്ചു​ത​ന്ന​ ​ലൊ​ക്കേ​ഷ​ൻ​ ​പ്ര​കാ​രം​ ​പ്ലോ​ട്ടി​ൽ​ ​പോ​യി​ ​സം​സാ​രി​ച്ചു.​ ​ഇ​ബ്രാ​ഹിം​ ​ഒ​ന്നും​ ​സം​സാ​രി​ച്ചി​ല്ല.​നാ​ളെ​ ​സ​രി​ത്തി​നെ​ ​പൊ​ക്കും.​ ​ക​ളി​ച്ച​ത് ​ആ​രോ​ടാ​ണെ​ന്ന് ​അ​റി​യാ​മോ​?​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ക​ളു​ടെ​ ​പേ​ര് ​പ​റ​ഞ്ഞാ​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​സ​ഹി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​ഷാ​ജ് ​പ​റ​ഞ്ഞു.
പി​ന്നീ​ട് ​പാ​ല​ക്കാ​ട് ​എ​ത്തി​യ​ ​ശേ​ഷം​ ​ഷാ​ജ് ​കി​ര​ണി​നെ​ ​വി​ളി​ച്ചു​വ​രു​ത്തി.​ ​അ​തി​ന് ​കാ​ര​ണം​ ​സ​രി​ത്തി​നെ​ ​പൊ​ക്കു​മെ​ന്ന് ​പ​റ​ഞ്ഞ​ത് ​അ​യാ​ളാ​ണ് ​പ​റ​ഞ്ഞ​തു​പോ​ലെ​ ​സം​ഭ​വി​ച്ച​പ്പോ​ൾ​ ​വി​വ​രം​ ​ന​ൽ​കി​യ​ ​ആ​ളെ​ ​വി​ളി​ച്ചു.​ ​സ​ഹാ​യം​ ​തേ​ടി.​ട്രാ​പ്പ് ​ചെ​യ്യാ​ൻ​ ​താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു.​ ​മാ​ന​സി​ക​ ​പീ​ഡ​നം​ ​സ​ഹി​ക്കേ​ണ്ടി​ ​വ​ന്നു.​ ​വേ​റെ​ ​നി​വ​ർ​ത്തി​യി​ല്ലാ​തെ​യാ​ണ് ​റെ​ക്കോ​ർ​ഡ് ​ചെ​യ്യേ​ണ്ടി​ ​വ​ന്ന​ത്.​ ​അ​വ​രു​ടെ​ ​വി​ശ്വാ​സം​ ​നേ​ടാ​ൻ​ ​എ​ന്റെ​ ​അ​ഭി​ഭാ​ഷ​ക​നെ​യും​ ​സ​രി​ത്തി​നെ​യും​ ​എ​ച്ച്.​ആ​ർ.​ഡി.​എ​സി​നെ​യും​ ​ത​ള്ളി​പ​റ​ഞ്ഞു.​ ​ത​ട​വ​റ​യി​ലി​ട്ട് ​പൂ​ട്ടും.​ ​മ​ക​നെ​ ​ന​ഷ്ട​പ്പെ​ടും.​ ​വീ​ണ്ടും​ ​വേ​ദ​നി​ക്കും​ ​എ​ന്ന് ​പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ​ഭ​യ​ന്ന​തെ​ന്നും​ ​സ്വ​പ്ന​ ​പ​റ​ഞ്ഞു.

 സ​രി​ത്തി​ന്റെ​ ​ഫോ​ൺ​ ​
പ​രി​ശോ​ധ​ന​യ്ക്ക് ​അ​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​പ്ന​യു​ടെ​ ​കൂ​ട്ടാ​ളി​ ​സ​രി​ത്തി​ൽ​ ​നി​ന്ന് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​വി​ജി​ല​ൻ​സ് ​പി​ടി​ച്ചെ​ടു​ത്ത​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​യ​ച്ചു.​ ​ലൈ​ഫ് ​മി​ഷ​ൻ​ ​കോ​ഴ​ക്കേ​സി​ലെ​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണി​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​ഫോ​റ​ൻ​സി​ക് ​ലാ​ബി​ലാ​വും​ ​ഫോ​ൺ​ ​പ​രി​ശോ​ധി​ക്കു​ക.​ ​എ​ന്നാ​ൽ​ ​ലൈ​ഫ് ​കേ​സി​ന്റെ​ ​സ​മ​യ​ത്ത് ​ഉ​പ​യോ​ഗി​ച്ച​ ​ഫോ​ണ​ല്ല​ ​വി​ജി​ല​ൻ​സ് ​ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് ​സ​രി​ത്ത് ​വ്യ​ക്ത​മാ​ക്കി.

 വി​വാ​ദ​ങ്ങ​ളോ​ട് ​
പ്ര​തി​ക​രി​ക്കാ​തെ​ ​ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ലെ​ ​പ്ര​തി​ ​സ്വ​പ്‌​ന​ ​സു​രേ​ഷ് ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​സ​ർ​ക്കാ​രി​നു​മെ​തി​രെ​ ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ​ ​പ്ര​തി​ക​രി​ക്കാ​തെ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ.​ ​ട്രി​വാ​ൻ​ഡ്രം​ ​മാ​നേ​ജ്മെ​ന്റെ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ശേ​ഷം​ ​മ​ട​ങ്ങു​മ്പോ​ൾ​ ​ഗ​വ​ർ​ണ​റോ​ട് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ഇ​തേ​ക്കു​റി​ച്ച് ​ചോ​ദി​ച്ചെ​ങ്കി​ലും​ ​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ ​വി​ഷ​യ​മാ​യ​തി​നാ​ൽ​ ​പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ​പ​റ​ഞ്ഞു.​ ​
താ​ൻ​ ​ഭ​ര​ണ​ഘ​ട​നാ​ ​പ​ദ​വി​ ​വ​ഹി​ക്കു​ന്ന​ ​ആ​ളാ​ണെ​ന്ന​ ​കാ​ര്യം​ ​മ​റ​ക്ക​രു​തെ​ന്നും​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.