inogration

കോങ്ങാട്: 'മുറിയരുത്, മുറിക്കരുത് എന്റെ ഇന്ത്യയെ' എന്ന പ്രതിജ്ഞയുമായി ജനതാദൾ (എസ്) കോങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ സദസ് സംഘടിപ്പിച്ചു. കല്ലടിക്കോട് റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന സദസ് ജില്ലാ പഞ്ചായത്ത് അംഗം വി.കെ.ജയപ്രകാശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ബി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രവീൺ പൊറ്റശ്ശേരി പ്രതിജ്ഞ ചൊല്ലി. എടത്തറ രാമകൃഷ്ണൻ, ബാലൻ പൊറ്റശ്ശേരി, എ.എം.ജോസ്, ശിവദാസ് പറളി, പി.എം.മുരളീധരൻ എന്നിവർ പങ്കെടുത്തു.