
പാലക്കാട്: ലോക വ്യാപാര കരാറിൽ നിന്ന് ഇന്ത്യ പുറത്തു വരണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ കിസാൻ മഹാ സംഘ് സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന സംസ്ഥാനതല പ്രക്ഷോഭത്തിന് ജില്ലയിലെ അഞ്ച് വിളക്കിനു സമീപം രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ- ഓർഡിനേറ്റർ അഡ്വ. കെ.വി.ബിജുവിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ലോക വ്യാപാര സംഘടന, കാർഷികോൽപന്നങ്ങൾക്ക് മിനിമം താങ്ങുവില നൽകാൻ പാടില്ലെന്ന നിലപാടെടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ലോകവ്യാപാര സംഘടനയിൽ നിന്നും പുറത്തുവന്ന് കർഷകരെ രക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മുതലാംതോട് മണി, ജോയി കൈതാരം, ജോർജ് സിറിയക്, ജോബിൾ, ഹരിദാസ് കല്ലടിക്കോട്, സുരേഷ് കുമാർ, സജീഷ് കുത്തനൂർ എന്നിവർ പങ്കെടുത്തു.