പാലക്കാട്: കൊടുമ്പിൽ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ കാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലുള്ള സി.പി.എം അമ്പലപ്പറമ്പ് മുൻ ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രതി സംസ്ഥാനം വിട്ടതായാണ് സംശയം. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തെ തുടന്ന് ഇയാളെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ഒളിവിൽ പോയ ഷാജഹാനെ കണ്ടെത്താനായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ തുടർച്ചയായി പരിശോധന നടത്തിവരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.