
അഗളി: ആറു മാസം മുമ്പ് വിവാഹിതയായ പ്ലസ് ടു വിദ്യാർത്ഥിനി വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ മരിച്ചു. അഗളി പഞ്ചായത്തിലെ നായ്‌ക്കർപാടി കാവുങ്കൽ മനീഷിന്റെ ഭാര്യ വിസ്‌മയയാണ് (19) മരിച്ചത്. മൂന്നു ദിവസം മുമ്പ് കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് വിദഗ്‌ദ്ധ ചികിത്സയ്ക്കായി വിസ്മയയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഞായറാഴ്ച മാറ്റിയെങ്കിലും രാത്രി 11 മണിയോടെ മരിച്ചു. അഗളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് വിസ്മയ.മുത്തശ്ശി ഓമനയോടൊപ്പമാണ് വിസ്‌മയ കുട്ടിക്കാലം മുതൽ വളർന്നത്. പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അഗളി പൊലീസ് അറിയിച്ചു.