inogration

എലപ്പുള്ളി: എലപ്പുള്ളി പഞ്ചായത്തിൽ ആംബുലൻസ് സർവീസിന് തുടക്കമായി. പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.രേവതി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.പുണ്യകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശരവണകുമാർ, കോൺഗ്രസ് എലപ്പുള്ളി മണ്ഡലം പ്രസിഡന്റ് ഡി.രമേശൻ, കെ.അപ്പുകുട്ടൻ, സന്തോഷ്, നന്ദിനി എന്നിവർ പങ്കെടുത്തു. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നുമാണ് ആംബുലൻസ് വാങ്ങിയത്. ആംബുലൻസ് സേവനം 24 മണിക്കൂറും ലഭ്യമാകുന്നതിനാൽ പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറെ ആശ്വാസകരമാകും.