madhu-case

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിച്ച് സാക്ഷിവിസ്താരം 20ലേക്കു മാറ്റി.

പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസു മണ്ണാർക്കാട് വിചാരണ കോടതിയെ സമീപിരുന്നു. എന്നാൽ, സർക്കാർ നിയമിച്ച അഭിഭാഷകനെ മാറ്റുന്നതിന് സർക്കാരിനെ സമീപിക്കണമെന്ന് നിർദ്ദേശിച്ച് കോടതി ഹർജി തള്ളി. ഇതിന് പിന്നാലെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കത്ത് നൽകിയത്. രണ്ട് സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നും അഡിഷണൽ പ്രോസിക്യൂട്ടറെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നുമാണ് കത്തിലെ ആവശ്യം.

കേസിൽ സാക്ഷികൾ പലരും ഇതിനോടകം കൂറുമാറിയെന്നും കൂടുതൽ സാക്ഷികൾ കൂറുമാറാൻ സാദ്ധ്യതയുണ്ടെന്നും മധുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ്ആരോപണം.