
പാലക്കാട്: എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്കൂളിൽ പ്രീകെ.ജി ക്ലാസുകളുടെ ഉദ്ഘാടനം എ.പ്രഭാകരൻ എം.എൽ.എ നിർവഹിച്ചു. എസ്.എൻ.ഇ.എസ് പ്രസിഡന്റ് സി.ബാലൻ അദ്ധ്യക്ഷനായി.
പി.ടി.എ പ്രസിഡന്റ് ആർ.നാരായണൻ സ്വാഗതം പറഞ്ഞു. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.രേവതി ബാബു മുഖ്യാഥിതിയായി.
വി.ഭവദാസ്, ഡോ.എൻ.ശുദ്ധോദനൻ, എ.കെ.വാസുദേവൻ, ആർ.ശശികുമാർ, ആർ.ഭാസ്കരൻ, പ്രിൻസിപ്പൽ എസ്.കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.
സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി കുട്ടികളുടെ രക്ഷിതാക്കൾക്കായി 21-ാം നൂറ്റാണ്ടിലെ കുഞ്ഞുങ്ങളുടെ വളർച്ചയിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് അക്കാഡമിക് ഡയറക്ടർ ഡോ. ശുദ്ധോദനൻ ഓറിയന്റേഷൻ ക്ലാസ് നൽകി.
കെ.ജി.സെക്ഷൻ ഹെഡ് സുമ ശങ്കർ, സ്കൂൾ കൗൺസിലർ ദീപ അനിൽ എന്നിവർ സംസാരിച്ചു.