
വടക്കഞ്ചേരി: നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു. മുടപ്പല്ലൂർ പടിഞ്ഞാറെത്തറ പുത്തൻ വീട്ടിൽ അജീഷ് കുമാറാണ്(32) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുടപ്പല്ലൂർ ചല്ലുപടി കമ്മാന്തറക്ക് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന സിമന്റ് ലോറിക്ക് പുറകിൽ അജീഷ് കുമാർ സഞ്ചരിച്ച സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: കൃഷ്ണൻകുട്ടി. അമ്മ: പത്മാവതി. സഹോദരി: അജിത.