
ചെർപ്പുളശ്ശേരി: സാമൂഹ്യ നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാമിഷൻ, വയോമിത്രം യൂണിറ്റുകൾ, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരിയിൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം നടത്തി. പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.രാമചന്ദ്രൻ വൃദ്ധജന സംരക്ഷണ സന്ദേശം നൽകി.
നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷർ, കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പൗരന്മാർ നേരിടുന്ന വിവിധ വെല്ലുവിളികൾ സംബന്ധിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി തെരുവ് നാടകം, പൊതു സമ്മേളനം, ബോധവത്ക്കരണ റാലി എന്നിവയും നടന്നു.