
മണ്ണാർക്കാട്: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി മണ്ണാർക്കാട് താലൂക്ക് സമിതി രൂപീകരിച്ചു. മണ്ണാർക്കാട് പതഞ്ജലി യോഗവിദ്യാപീഠത്തിൽ നടന്ന യോഗം ഡോ. കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ യു. കൈലാസ് മണി അദ്ധ്യക്ഷത വഹിച്ചു. ഹരിഹരനുണ്ണി, പി.ബി.മുരളി, എം.ബി. ശ്രീവള്ളി എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി യു.കെ.നായർ (ചെയർമാൻ), ഡോ. കെ.സുരേഷ്, ഡോ. കെ.ജി.രാകേഷ് (വൈസ് ചെയർമാൻ), യോഗാചാര്യൻ സന്തോഷ് (ജനറൽ സെക്രട്ടറി), പി.ശിവദാസൻ, ജയചന്ദ്രൻ അലനല്ലൂർ (ജോ. സെക്രട്ടറി), പി.ബി. മുരളി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.