
ചിറ്റൂർ: 13 ാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് ചിറ്റൂർ കൈരളി തിയേറ്ററിൽ കാശ്മീർ മുൻ എം.എൽ.എ മുഹമ്മദ് യൂസഫ് തരിഗാമി നിർവഹിക്കും. ഫാസിസത്തിനെതിരായ ജനാധിപത്യ പ്രതിരോധം എന്നതാണ് പ്രഭാഷണ വിഷയം. സാഹിത്യകാരൻ വൈശാഖൻ, സംവിധായകൻ തമിഴ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മേളയുടെ പ്രദർശനങ്ങൾ രാവിലെ പത്തിന് കൈരളി തിയേറ്ററിൽ ആരംഭിക്കും. ശ്യാം ബെനഗൽ സംവിധാനം ചെയ്ത നെഹ്റു ആണ് ആദ്യം പ്രദർശിപ്പിക്കുക.