പുതുശ്ശേരി: പതിനൊന്നുകാരിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 200000 രൂപ പിഴയും. കഞ്ചിക്കോട് ചുള്ളിമട പടിഞ്ഞാറെക്കാട് വീട്ടിൽ കുമാരനെയാണ്(69) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി.സഞ്ജു ശിക്ഷിച്ചത്. പിഴ തുക ഇരയ്ക്ക് നൽകണം. അല്ലാത്തപക്ഷം രണ്ടുവർഷം അധിക തടവ് അനുഭവിക്കണം.
2017 സ്‌കൂൾ വേനലവധി കാലത്താണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെൺകുട്ടിയെ ചുള്ളിമട പടിഞ്ഞാറെക്കാട്ടെ തെങ്ങിൻ തോട്ടത്തിന് സമീപം കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. അന്നത്തെ വാളയാർ സബ് ഇൻസ്‌പെക്ടർ എ.പ്രതാപ് രജിസ്റ്റർ ചെയ്ത കേസ് കസബ ഇൻസ്‌പെക്ടർ ഹരിപ്രസാദാണ് അന്വേഷിച്ച് കുറ്റപത്രം സമർപിച്ചത്. പ്രോസിക്യുഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ടി.ശോഭന ഹാജരായി.