inogration

മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിൽ രണ്ട് ഗ്രാമീണ റോഡുകൾ നാടിന് സമർപ്പിച്ചു. എം.എൽ.എയുടെ 2021- 22 സാമ്പത്തിക വർഷത്തിലെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച എൻ.പി നഗർ, ചിറപ്പാടം റാഹത്ത് നഗർ എന്നീ റോഡുകളുടെ ഉദ്ഘാടനം അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. തെങ്കര പഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലി, മെമ്പർ സീനത്ത്, ഗിരീഷ് ഗുപ്ത, ഷമീർ പഴേരി, ടി.കെ.ഫൈസൽ, ബാപ്പുട്ടി, ടി.കെ.ജുനൈസ്, കെ.റാഫി, വീരാൻകുട്ടി എന്നിവർ പങ്കെടുത്തു.