obit

ചിറ്റൂർ: തെങ്ങിൽ നിന്നും വീണ് യുവാവ് മരിച്ചു. വണ്ണാമട പാറക്കളം ശെൽവന്റെ മകൻ സജീഷാണ് (27) കള്ള് ചെത്തുന്നതിനിടെ തെങ്ങിൽ നിന്നും വീണ് മരിച്ചത്. വെള്ളാരങ്കൽ മേട്ടിലെ തെങ്ങിൻ തോപ്പിൽ കള്ള് ചെത്തുന്നതിനിടെ ഇന്നലെ പുലർച്ചെ നാലിനാണ് സംഭവം. ഉടൻ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: ചന്ദ്രിക. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്തു.