inogration

ചിറ്റൂർ: സി.പി.ഐ 24ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി നടക്കുന്ന ചിറ്റൂർ മണ്ഡലം സമ്മേളനത്തിന് കെ.എ.കമാലുദ്ദീൻ നഗറിൽ തുടക്കമായി. സംസ്ഥാന എക്സിക്യുട്ടിവ് അംഗം വി.ചാമുണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.സിദ്ധാർത്ഥൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിജയൻ കുനിശ്ശേരി, ജോസ് ബേബി, എൻ.ജി.മുരളീധരൻ നായർ, കെ.സി.ജയപാലൻ, പൊറ്റശ്ശേരി മണികണ്ഠൻ എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. അനുമോദന വേദിയിൽ കാൻസർ ബാധിതർക്കായി പ്ലസ് ടു വിദ്യാർത്ഥിയായ ദൾഷ വിജയൻ മുടിമുറിച്ചു നൽകി. കെ.ഷാജഹാൻ, നിലാവർണ്ണീസ്, കെ.മുത്തു, കെ.രാധാകൃഷ്ണൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. നാളികേര കർഷകരെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.