
പാലക്കാട്: പാലക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ സംഘടിപ്പിച്ച വടക്ക്- പടിഞ്ഞാറ് മേഖല ഏകദിന ശില്പശാല സാരഥ്യം- 2022 താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എം.ദണ്ഡപാണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ആർ.സുകേഷ് മേനോൻ, എ.പുരുഷോത്തമൻ, എം.ഉണ്ണികൃഷ്ണൻ, ഹരിദാസ് മച്ചിങ്ങൽ, വി.നളിനി, അനിത ശങ്കർ, വത്സല ശ്രീകുമാർ, എം.വാസുദേവൻ എന്നിവർ പങ്കെടുത്തു. ജെ.എൽ.ജി പ്രവർത്തനങ്ങളെ കുറിച്ച് റിട്ട. ഡി.ജി.എം രമേഷ് വേണുഗോപാൽ, സ്വയം സഹായ സംഘങ്ങൾക്കുള്ള മൈക്രോ ക്രെഡിറ്റ് ലോൺ എന്നിവയെകുറിച്ച് ധനലക്ഷ്മി ബാങ്ക് സീനിയർ മാനേജർ രാജേഷ് അലക്സ് എന്നിവർ ക്ലാസെടുത്തു.