
പാലക്കാട്: യു.എസ്.എ ആസ്ഥാനമായി യുണൈറ്റഡ് നാഷൻസിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഗ്ലോബൽ വേൾഡ് യോഗ കമ്മ്യൂണിറ്റി ഇന്റർനാഷണലിന്റെ അംബാസഡർ ഓഫ് യോഗ അവാർഡ് മുതലമട സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസിന് ലഭിച്ചു. ഈ അവാർഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ വ്യക്തിയായ സുനിൽദാസിന് യു.എൻ രാജ്യങ്ങളിൽ സൗജന്യമായി സഞ്ചരിക്കാം. 21ന് ലോക യോഗ ദിനാചരണത്തിനോട് അനുബന്ധിച്ച് പുരസ്‌കാരം നൽകുമെന്ന് ഗ്ലോബൽ വേൾഡ് ചെയർമാൻ ഡോ. ദിലീപ് കുമാർ തങ്കപ്പൻ അറിയിച്ചു.