
കൊല്ലങ്കോട്: എനർജി മാനേജ്‌മെന്റ് സെന്റർ കേരളയുടെ സഹകരണത്തോടെ പയ്യലൂർ ഹരിജനോദ്ധാരണ വായനശാലയിൽ നടത്തിയ ജില്ലാതല ഊർജ്ജ ബോധവത്കരണ പരിപാടിയും പി.എൻ.പണിക്കർ അനുസ്മരണവും കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വി. കെ. ജയപ്രകാശ്, കെ.എസ്.ഇ.ബി ഇ.ഇ കെ.സുചിത്ര, എം.എ.ഇജാസ്, വി.ഹരിശങ്കർ, കെ.ജയകൃഷ്ണൻ, ബിന്ദു സേതുമാധവൻ, ടി.പ്രമോദ് കുമാർ, ടി.രാജു എന്നിവർ പങ്കെടുത്തു.