inogration

മുണ്ടൂർ: രാഹുൽ ഗാന്ധി എം.പിയെ കള്ളകേസുണ്ടാക്കി ഇ.ഡിയെ കൊണ്ട് ചോദ്യം ചെയ്യിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് നയത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എഴക്കാട് പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രവർത്തകർ ധർണ നടത്തി. ധർണ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ.വാസു അദ്ധ്യക്ഷത വഹിച്ചു. എം.ആർ.അനിൽകുമാർ, ടി.സി.നരേന്ദ്രൻ, കെ.ജി.സുകുമാരൻ, സി.എം.മൂസ, പി.പി.സുരേന്ദ്രൻ, പി.കെ.രാജേഷ്, പി.രാമദാസ്, അബ്ദുൾ ഖാദർ എന്നിവർ പങ്കെടുത്തു.