
കുഴൽമന്ദം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ഗ്രനേഡും ലാത്തിച്ചാർജും നടത്തിയത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുഴൽമന്ദം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എം.ഫെബിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷമീർ മഞ്ഞാടി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി.ബോസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രതീഷ് മാധവൻ, ആലത്തൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് യു.സുരേഷ്, കെ.അജാസ്, എൻ.വിവേക്, എൽ.ജഗദീഷ് നൊച്ചുള്ളി എന്നിവർ പങ്കെടുത്തു.