
പാലക്കാട്: അന്താരാഷ്ട്ര യോഗ ദിനത്തിൽ പാലക്കാട് നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു. കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പരിപാടി പാലക്കാട് ഡിവൈ.എസ്.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നൂറു ദിവസം നീണ്ടുനിന്ന യോഗ മഹോത്സവത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സര വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർപഴ്സൺ പ്രിയ അജയൻ മുഖ്യാതിഥിയായി. കർപകം, ശ്രീജിത്ത്, സൂര്യ, പ്രിയങ്ക, ടി.എസ്. ജിഷ്ണു, ഷീന എന്നിവർ പങ്കെടുത്തു. തുടർന്ന് യോഗാചാര്യൻ ഗുരുവായൂരപ്പന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം യുവതി-യുവാക്കൾക്ക് യോഗ പരിശീലനം നൽകി. നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം സംഘടിപ്പിച്ച വിവിധ പരിപാടികളിൽ ആയിരത്തോളം പേർ പങ്കെടുത്തു.