film

ചിറ്റൂർ: പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അഞ്ചാം ദിവസം കുട്ടികളുടെ സാന്നിദ്ധ്യം കൊണ്ട് ഉത്സവാന്തരീക്ഷമായി. മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയ എൻകാന്റോ എന്ന മെക്സിക്കൻ സിനിമയും ഹൈനാൻ ചലച്ചിത്രമേളയിൽ മികച്ച കുട്ടികൾക്കുള്ള സിനിമയായി തിരഞ്ഞെടുക്കപ്പെട്ട 1982 കാണുന്നതിനായി 600 ഓളം കുട്ടികളാണ് മേളയിലെത്തിയത്. സിനിമയുടെ ഓഷ്വിറ്റ്സ് ഫോട്ടോകളുടെ പ്രദർശനവും നടന്നു. 2021-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ മികച്ച ചിത്രം ആവാസവ്യൂഹവും മികച്ച രണ്ടാമത്തെ ചിത്രം ചവിട്ടും മേളയിൽ പ്രദർശിപ്പിച്ചു. നാലു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ ജോജിയായിരുന്നു മറ്റൊരു ആകർഷണം. ചൈനീസ് സിനിമ ബലൂൺ, ബാഡ്ലക്ക് ബാങ്ങിംഗ്, കഴിഞ്ഞ വർഷം വെനീസിൽ മികച്ച സംവിധാനത്തിനുള്ള അവാർഡ് നേടിയ ഹാപ്പെനിംഗ് എന്നിവയും പ്രദർശിപ്പിച്ചു.