
തൃത്താല: ആനക്കര പഞ്ചായത്ത്, കൃഷിഭവൻ, ഞങ്ങളും കൃഷിയിലേക്ക്, ഹോർട്ടിക്കൾച്ചർ മിഷൻ, കുടുംബശ്രീ എന്നിവർ സംയുക്തമായി നടപ്പാക്കുന്ന 'ഓണത്തിന് ഒരുവട്ടി പൂവും ഒരുമുറം പച്ചക്കറിയും' പദ്ധതിക്ക് ആനക്കരയിൽ തുടക്കമായി. വരട്ടിപ്പള്ളിയാൽ ജനനി ജെ.എൽ.ജി ഗ്രൂപ്പ് നടപ്പിലാക്കുന്ന പൂ - പച്ചക്കറി കൃഷികളുടെ തൈനടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം വി.പി.ബീന അദ്ധ്യക്ഷയായി. കൃഷി ഓഫീസർ എം.പി.സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു. ഗിരീഷ്.സി, സിനി, അഞ്ജു, ജ്യോതി, ഗിരിജ, ഷിംന തുടങ്ങിയവർ സംസാരിച്ചു.