camp

ഷൊർണൂർ: സമൂഹത്തിൽ പടർന്നുപിടിക്കുന്ന പലതരം ലഹരി ആസക്തികൾക്കെതിരെ കരുതൽ ശക്തിപ്പെടുത്തണമെന്ന് സി.എസ്.ഐ കൊച്ചിൻ മഹായിടവക അദ്ധ്യക്ഷൻ റൈറ്റ് റവറന്റ് ബേക്കർ നൈനാൻ ഫെൻ അഭിപ്രായപ്പെട്ടു. സി.എസ്.ഐയ്ക്ക് കീഴിൽ ഷൊർണൂർ ഇടവകയിൽ സംഘടിപ്പിച്ച ലഹരിവിമുക്ത പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. റവ. പ്രൈസ്‌ തൈപറമ്പിൽ, റവ.മാത്യു ജോർജ്ജ്, രാജൻ ജേക്കബ്, റവ.അനൂപ് ജോർജ്ജ്, റവ.ഡി.റെഞ്ചു വർഗീസ്, റവ.ഷിജി സാം എന്നിവർ സംസാരിച്ചു.