
ആലത്തൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറായി ചുമതലയേറ്റ എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് മെമ്പർ കെ.ആർ.ഗോപിനാഥിന് എസ്.എൻ ട്രസ്റ്റ് പാലക്കാട് ആർ.ഡി.സിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചെയർമാൻ ആർ.മാധവൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.സി യുടെ ഉപഹാരം കൺവീനർ എ.എൻ.അനുരാഗ് കെ.ആർ.ഗോപിനാഥിന് നൽകി. എം.രാമകൃഷ്ണൻ, എം.വിശ്വനാഥൻ, കെ.ഫൽഗുണൻ, കെ.എസ്.ബാബുരാജ്, പുല്ലുപ്പാറ രാമകൃഷ്ണൻ, കെ.ബി.ശ്രീപ്രസാദ്, ഡോ. ബിന്ദു, ഡോ. ജേക്കബ് തോമസ് എന്നിവർ പങ്കെടുത്തു.