colony

ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്തിലെ പുഞ്ചപ്പാടം പിഷാരത്ത് കുന്ന് കോളനിയിൽ 50ലക്ഷം രൂപ ചെലവിൽ നടപ്പാക്കിയ അബേദ്ക്കർ ഗ്രാമവികസന പദ്ധതിയുടെ പ്രഖ്യാപനം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. കെ.പ്രേംകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
കോളനിയിൽ വെച്ച് നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജിക, ജില്ലാപഞ്ചായത്തംഗം കെ.ശ്രീധരൻ, എം.സൈയ്താലി, വി.കെ.രാധിക, പി.സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. 2019 - 20 വർഷത്തിൽ ആരംഭിച്ച പദ്ധതിയിൽ ഉൾപ്പെടുത്തി കോളനിയിലെ 36 വീടുകളുടെ നവീകരണം, കുടിവെള്ള കണക്ഷനുകൾ, ശുചിമുറി നവീകരണം, റോഡുകളുടെ നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് നടപ്പിലാക്കിയത്. ജില്ലാ നിർമ്മിതികേന്ദ്രയാണ് പദ്ധതി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയത്.