
പാലക്കാട്: റോഡിൽ മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. കഞ്ചിക്കോട് എൻ.ഐ.ഡി.എ ഫോറസ്റ്റ് ഓഫീസിനു സമീപം മെയിൻ റോഡിലാണ് തേക്കുമരത്തിന്റെ കൊമ്പ് പൊട്ടിവീണത്. ഇന്നലെ രാവിലെ 7.15നായിരുന്നു സംഭവം. വിവരം അറിഞ്ഞെത്തിയ കഞ്ചിക്കോട് അഗ്നിശമനസേന മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനക്രമീകരിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ എം.രമേഷ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അബു സാലി, സതീഷ്, സുബീർ, ഹോംഗാർഡുമാരായ ഫിലേന്ദ്രൻ, അബ്ദു റസാഖ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.