photo

ചിറ്റൂർ: ഡൽഹിയിൽ നടന്ന ദേശീയ യോഗാ ഒളിമ്പ്യാഡിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാംസ്ഥാനവും സ്വർണ മെഡലും കരസ്ഥമാക്കിയ എസ്.ശ്രേയസിന് ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്വീകരണം നൽകി. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കൂടിയായ ശ്രേയസിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്‌കൂൾ പി.ടി.എ സ്വീകരിച്ച്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എ.ചന്ദ്രശേഖരൻ, വി.ബിനു, സി.പി.വിപിൻ, കെ.ദേവയാനി, സക്കീർ ഹുസൈൻ, കണക്കമ്പാറ ബാബു, സുനു, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.