
തൃത്താല: പെരിങ്ങോട് ഹൈസ്കൂളിൽ ആരംഭിച്ച ലൈബ്രറിയുടെയും ആർട് ഗാലറിയുടെയും ഉദ്ഘാടനം സ്പീക്കർ എം.ബി.രാജേഷ് നിർവഹിച്ചു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 
പി.വിനിത, കെ.എം.സലീം, പി.ഷീബ, കെ.വി.റസാഖ്, പി.വി.സിദ്ദിഖ്, എൻ.ചന്ദ്രശേഖരൻ, പി.വി.അശോകൻ എന്നിവർ പങ്കെടുത്തു. പി.എം.നാരായണൻ നമ്പൂതിരിപ്പാട് ബസന്ത് പെരിങ്ങോടിനെ ആദരിച്ചു. ഗാലറിയിലേക്ക് നൽകുന്ന ആർടിസ്റ്റ് ഗണപതിയുടെയും ശിഷ്യരുടെയും രചനകൾ മാനേജർ പി.എം.വാസുദേവൻ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി. കുട്ടികളുടെ പെയിന്റിങ്ങുകളും പ്രദർശനത്തിന് വച്ചിട്ടുണ്ട്.