
ചെർപ്പുളശ്ശേരി: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം വീരശൃംഘല നൽകി ആദരിച്ച തന്ത്രിവര്യൻ അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാടിന് അയ്യപ്പൻക്കാവ് ദേവസ്വത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പരിപാടി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് പാലക്കാട് ഏരിയാകമ്മിറ്റി ചെയർമാൻ കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി കെ.കെ.രഘുനാഥ്, ക്ഷേത്രം മേൽശാന്തി തെക്കും പറമ്പത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഐ.ദേവീദാസൻ, സി.രാധാകൃഷ്ണൻ, എം.മനോഹരൻ എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു.  മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ചെർപ്പുളശ്ശേരി ശിവൻ പങ്കെടുത്തു.