award

കുഴൽമന്ദം: പുപ്പൂള്ളിക്കാട് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ (സി.യു.സി) പരിധിയിൽ വരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി. കുഴൽമന്ദം പഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണൻ അവാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് സി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സി.യു.സി കമ്മിറ്റി അംഗവും ഡി.സി.സി പ്രസിഡന്റുമായ എ.തങ്കപ്പൻ, കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി.ബോസ്, പ്രതീഷ് മാധവൻ, ബിന്ദു സുകുമാരൻ, സി.നിഖിൽ, എസ്.ദൃശ്യ, ചെന്താമരാക്ഷൻ, കുമാരി, സുനിതാ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.