photo

ചിറ്റൂർ: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ചിറ്റൂർ ഗവ. കോളേജിലെ 1990- 2000 വരെയുള്ള പൂർവവിദ്യാർത്ഥികളുടെ വാട്സ് ആപ്പ് ഗ്രൂപ്പായ ജി.സി.സി സൗഹൃദകൂടിന്റെ സംഗമം ജൂലായ് 31ന് കോളേജിൽ നടത്താൻ പൂർവവിദ്യാർത്ഥി സംഘടന രൂപീകരണ യോഗം തീരുമാനിച്ചു. യോഗത്തിൽ സൗഹൃദകൂട് ഭാരവാഹികളായി കെ.രാമസ്വാമി (പ്രസിഡന്റ്), ഇ.ബി.രമേഷ് (സെക്രട്ടറി), ശ്രീജരാജീവ്, ഡി.മുരുകേഷ് (വൈസ് പ്രസിഡന്റ്), എം.രതീഷ് ബാബു, ദർശനകുമാരി (ജോയിന്റ് സെക്രട്ടറി), സി.മധു (ട്രഷറർ) സി.ബി.ലളിത (ജോയിന്റ് ട്രഷറർ) എന്നിവർ ഉൾപ്പെടെ പത്ത് അംഗ അഡ്മിൻപാനലിനെയും പത്ത് അംഗ ഉപദേശക സമിതയെയും തിരഞ്ഞെടുത്തു.