inogration

മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്തിൽ കൊടുവാളിപ്പുറം 17ാം വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി വിജയോത്സവം നടത്തി. വാർഡിലെ 70 കുട്ടികളാണ് വിജയോത്സവത്തിൽ പങ്കെടുത്തത്. അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ മുത്തനിൽ റഫീന റഷീദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര മുഖ്യാതിഥിയായി. ജോയിന്റ് ഡയറക്ടർ (പൊതുവിദ്യാസം) അക്കര അബൂബക്കർ, അരിയൂർ ബാങ്ക് പ്രസിഡന്റ് അഡ്വ. ടി.എ.സിദ്ദിഖ്, കല്ലടി അബൂബക്കർ, റഷീദ് മുത്തനിൽ, കെ.ബാവ, പി.മുസ്തഫ, പി.സി.അബ്ദു, അയൂബ് എന്നിവർ പങ്കെടുത്തു.